04:47pm 30 May 2026
NEWS
പകർച്ചപനിക്കെതിരെ വാക്സിനേഷൻ നടപ്പാക്കാൻ സർക്കാർ ഇനിയും അമാന്തിക്കരുത്
18/03/2025  11:33 AM IST
nila
പകർച്ചപനിക്കെതിരെ വാക്സിനേഷൻ നടപ്പാക്കാൻ സർക്കാർ ഇനിയും അമാന്തിക്കരുത്

രാജ്യത്ത് പകർച്ചപനിയുടെ കാലമാണിത്. കുട്ടികളെയും ശ്വാസതടസ്സം ഉൾപ്പെടെ ​ഗുരുതര രോ​ഗങ്ങളുള്ള മുതിർന്നവരെയുമാണ് പകർച്ചപനി ​ഗുരുതരമായി ബാധിക്കുന്നത്. ജനുവരി മുതൽ മാർച്ച് വരെയും ഓ​ഗസ്റ്റ് - ഒക്ടോബർ വരെയുമാണ് പൊതുവെ ഇന്ത്യയിൽ പകർച്ചപനി റിപ്പോർട്ടു ചെയ്യുന്നത്. നിലവിൽ രാജ്യതലസ്ഥാനത്തുൾപ്പെടെ ഇത്തരം പകർച്ചപനി റിപ്പോർട്ട് ചെയ്യുന്നുണ്ട്. പകർച്ചപനി വരാതിരിക്കണമെങ്കിൽ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ വാക്സിനേഷൻ നടത്തേണ്ടതുണ്ട്. എന്നാൽ, കേരളത്തിൽ ഇനിയും ഇത്തരം വാക്ലിനേഷൻ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല.

പകർച്ചവ്യാധികൾ കുട്ടികളിലാണ് കുടുതൽ സങ്കീർണതകൾ സൃഷ്​ടിക്കുന്നത്​. പകർച്ചവ്യാധികൾ കൊണ്ട് കൂടുതൽ ബുദ്ധിമുട്ട് നേരിടാനിടയുള്ള നിത്യ രോഗികളും കലാവസ്ഥാ പനിയെ പ്രതിരോധിക്കാൻ കുത്തിവെപ്പ് എടുക്കേണ്ടതാണ്. നിത്യരോഗങ്ങളായ പ്രമേഹം, ആസ്തമ, ഹൃദയശ്വാസകോശ രോഗങ്ങൾ, വൃക്ക, അർബുദ രോഗികൾ, 65 വയസ്സിന് മുകളിലുള്ളവർ, ആറ് മാസത്തിനും അഞ്ച് വയസ്സിനുമിടയിലുള്ള കുട്ടികൾ, ഗർഭിണികൾ, ആരോഗ്യ പ്രവർത്തകർഎന്നിവർ നിർബന്ധമായും കുത്തിവെപ്പെടുക്കണം.

വാക്സിനേഷൻ ഫലപ്രദമായി നടപ്പാക്കിയാൽ പകർച്ചപനി ജീവനെടുക്കുമെന്ന ആശങ്കയില്ലാതെ മലയാളികൾക്ക് സ്വസ്ഥമായി ജീവിക്കാനാകും. അതുകൊണ്ട് തന്നെ ഇനിയും കാലതാമസം വരുത്താത്തെ  പകർച്ചപനിക്കെതിരായ വാക്സിനേഷൻ ക്യാമ്പയിൻ സംസ്ഥാന സർക്കാർ ആരംഭിക്കേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.